അബുദാബി- രാജ്യാന്തര വിപണിയില്‍ ചൊവ്വാഴ്ച ഒരു ദിര്‍ഹമിന് 19 രൂപ 69 പൈസ ലഭിച്ചത് പ്രവാസികള്‍ക്ക് ഉത്സവമായി. ഓണത്തിന് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരുന്നവര്‍ക്ക് രൂപയുടെ വിലയിടിവ് നല്ല വിനിമയ മൂല്യമാണ് സമ്മാനിച്ചത്്. പ്രാദേശിക എക്‌സ്‌ചേഞ്ചുകള്‍ 19 രൂപ 60 പൈസ വരെയാണ് നല്‍കി. ഓഗസ്റ്റ് 4 മുതലാണ് ഒരു ദിര്‍ഹമിന് 19 രൂപയ്ക്കു മുകളിലേക്ക് കയറിത്തുടങ്ങിയത്. പടിപടിയായി 19.69 വരെ എത്തുകയായിരുന്നു.
മെച്ചപ്പെട്ട നിരക്ക് ലഭ്യമായിട്ടും എക്‌സ്‌ചേഞ്ചുകളില്‍ കാര്യമായ ചലനമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.