അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ സമ്മാനം ദുബായില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് സ്വദേശി മെറിലി ഡേവിഡിന്. സമ്മാനമടിച്ച കാര്യം ആദ്യം വിശ്വസിക്കാതിരുന്ന മെറിലി സംഭവം സത്യമാണെന്നറിഞ്ഞ് ഞെട്ടി.
മലയാളിയായ രഞ്ജിത് മണിക്ക് ഒരു ലക്ഷം ദിര്‍ഹം ലഭിച്ചു. തബസ്സും ഖുറൈഷി രഘു (80,000), ധനശേഖര്‍ പാണ്ഡി (70,000), ഷാഹുല്‍ ഹമീദ് (30,000), ഷിഹാബുദ്ദീന്‍ പുത്തന്‍പീടികയില്‍ ഹംസ (20,000), ശശി രാഘവന്‍, അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് ഷബീര്‍ (10,000 വീതം) എന്നിവരാണ് വിജയികളായ മറ്റു ഇന്ത്യക്കാര്‍. ഇവരില്‍ നാലു പേര്‍ മലയാളികളാണ്.
പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് വസീം നവാസിന് 90,000 ദിര്‍ഹമും ഫിലിപ്പീന്‍സ് സ്വദേശി ലാംബെര്‍ട്ടൊ ഇ കോര്‍പ്രസ് ജൂനിയറിന് 50,000 ദിര്‍ഹവും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം ലഭിച്ച കര്‍ഷകനായ ഇന്ത്യക്കാരന്‍ വിലാസ് റിക്കാലയാണ് പുതിയ ജേതാവിനെ തെരഞ്ഞെടുത്തത്. .