Sorry, you need to enable JavaScript to visit this website.

ദിവസം 500 റിയാല്‍ പിഴ: കിംവദന്തി പൊളിക്കാന്‍ വിഡിയോ സന്ദേശം

ജിദ്ദ- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് പ്രതിമാസ ഫീ ഈടാക്കി തുടങ്ങിയ ജൂലൈ ഒന്നിനുശേഷം പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് കണക്കില്ല. സ്വന്തം അനുഭവങ്ങളെന്ന നിലയിലും സുഹൃത്തുക്കളുടെ അനുഭവമെന്ന നിലയിലുമാണ് പ്രവാസികളേയും കുടുംബങ്ങളേയും ആശങ്കയിലാക്കുന്ന പല വോയിസ് മെസേജുകളും വാട്ട്‌സാപ്പിലുടെ പ്രചരിച്ചത്.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സന്ദേശങ്ങള്‍ കാരണം പലരും കുടുംബങ്ങളെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയത് എന്തും സംഭവിക്കാമെന്ന ഭയപ്പാടോടെയാണ്. ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ജവാസാത്ത് വൃത്തങ്ങളെ ഉദ്ധരിച്ച് മറുപടി നല്‍കിയാല്‍ പോലും വിശ്വസിക്കാനാവത്ത നിലയിലായിരുന്നു ആധികാരികമെന്ന് തോന്നുക്കുമാറ് കിംവദന്തികളുടെ പ്രചാരണം. ദിനംപ്രതി ധാരാളം അന്വേഷണങ്ങളാണ് പത്രം ഓഫീസില്‍ ലഭിക്കാറുള്ളത്.


Read More: 45 കഴിഞ്ഞാൽ പിരിച്ചുവിടണം; സൗദി പ്രവാസികളുടെ ഉറക്കം കെടുത്താൻ വീണ്ടും വ്യാജ വാർത്ത 


അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ തന്നെ യാത്രാതിരക്കിനിടയിലും അത്തരം കിംവദന്തികള്‍ക്ക് അനുഭവത്തിലൂടെ മറുപടി നല്‍കാന്‍ ശ്രമിക്കുന്നവരും പ്രവാസി മലയാളികളിലുണ്ട്. ഫൈനല്‍ എക്‌സിറ്റ് അടിച്ച ശേഷം ഇഖാമ കാലാവധിയില്ലാത്തവരില്‍നിന്ന് പ്രതിമാസം 500 റിയാല്‍ വീതം പിഴ ഈടാക്കുന്നുവെന്ന അഭ്യൂഹത്തിനുളള മറുപടിയായിരുന്നു ഇങ്ങനെയുള്ള ഒരു വിഡിയോ സന്ദേശം. ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്ത ശേഷം രണ്ട് മാസത്തിനകം കയറിപ്പോയാല്‍ മതി. ഫാമിലി വിസിയിലുള്ളവര്‍ രണ്ട് മാസത്തെ ലെവി അടച്ചിരിക്കണമെന്ന നിബന്ധന മാത്രമാണ് ഇതില്‍ ഇപ്പോത്തെ മാറ്റം.  ഇതിനു വിപരീതമായി പുതിയ നിയമം നടപ്പിലാക്കിയെന്നും എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തിട്ടും മടങ്ങാതെ ഇവിടെ തങ്ങിയവരില്‍നിന്ന് ഒരു ദിവസത്തേക്ക് 500 റിയാല്‍ വീതം പിഴ ഈടാക്കുന്നുവെന്നായിരുന്നു പ്രചരിച്ച അഭ്യൂഹം. 30 ദിവസത്തേക്ക് 15,000 റിയാല്‍ അടക്കാനില്ലാതെ കൂട്ടുകാരന്‍ മടങ്ങിയെന്ന നിലയിലുള്ള വോയിസ് മെസേജാണ് വ്യാപകമായി പ്രചരിച്ചിരുന്നത്. ഫൈനല്‍ എക്‌സിറ്റ് വിസയുടെ രണ്ടു മാസത്തെ കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവര്‍ക്ക് മാത്രമാണ് നിലവില്‍ പിഴ ശിക്ഷക്ക് സാധ്യതയുള്ളത്.

ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര കൂടിയുള്ളതിനാല്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രയാക്കിയവരില്‍നിന്ന് ഇമിഗ്രേഷനു ശേഷമുള്ള വിളി ലഭിക്കാന്‍ വൈകുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും കുടുങ്ങിയോ എന്ന ആധിയില്‍ അകപ്പെടുന്നു. വിമാനം പുറപ്പെടേണ്ട സമയത്തിന് അരമണിക്കൂര്‍ മുമ്പ് വരെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോയവരിലുണ്ട്.

 

Latest News