Sorry, you need to enable JavaScript to visit this website.

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ആലം ഒരു താരം, സംഭവിച്ചതെല്ലാം അവിശ്വസനീയം...

ദുബായ്- മുഹമ്മദ് ആലമിന് ഇതുപോലൊരു ഭാഗ്യം വരാനില്ല. ദുബായ് ക്രീക്കിലെ അബ്ര ഡ്രൈവറായ ആലമിന് കഴിഞ്ഞ ദിവസം ലഭിച്ചത് നിനച്ചിരിക്കാത്തൊരു യാത്രക്കാരനെ. സാക്ഷാല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ദൈറയിലെ ഗോള്‍ഡ് സൂഖിലേക്ക് പോകാനാണ് തിങ്കളാഴ്ച വൈകിട്ട് ശൈഖ് മുഹമ്മദ് ക്രീക്കിലെത്തിയത്. അതിന് കുറച്ചുമുമ്പ്, ആര്‍.ടി.എ അധികൃതരെത്തി ചില പ്രമുഖര്‍ വരുന്നുണ്ടെന്നും ഒരു ബോട്ട് ഒഴിച്ചിടണമെന്നും പറഞ്ഞു. ഭാഗ്യം വീണത് ആലമിന്റെ അറുപതാം നമ്പര്‍ ബോട്ടിന്. എന്നാല്‍ വരുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ശൈഖ് മുഹമ്മദ് ഉണ്ടാകുമെന്ന് ആലം നിനച്ചതേയില്ല.

http://www.malayalamnewsdaily.com/sites/default/files/2019/09/03/nat-190903-abra-driver1-156750889356116cf6cf8f7blarge.jpg
ദുബായ് ഭരണാധികാരി തന്റെ ബോട്ടില്‍ കാലുകുത്തിയപ്പോള്‍ ആലം ഒന്നു പരിഭ്രമിച്ചു. ഒപ്പം അടക്കാനാവാത്ത ആഹ്ലാദവും. തനിക്ക് ഹസ്തദാനം ചെയ്ത് സുഖമല്ലേ എന്ന് ശൈഖ് മുഹമ്മദ് ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞ താന്‍ അദ്ദേഹത്തോടും സുഖാന്വേഷണം നടത്തി. തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റിലേക്ക്.
വി.ഐ.പികളുമായി പോയപ്പോള്‍ കൈ വിറച്ചില്ല. എത്രയോ വര്‍ഷമായി ചെയ്യുന്ന ജോലിയാണിത്. നൂറുകണക്കിന് ബോട്ടുകളില്‍ തന്റെ ബോട്ട് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം ആലം മറച്ചുവെക്കുന്നില്ല. ക്രീക്കിലെ അബ്ര ഡ്രൈവര്‍മാര്‍ക്കിടയില്‍ ആലം ഇപ്പോഴൊരു താരം.
ഉറങ്ങിയെണീറ്റപ്പോഴേക്കും ആലം ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ഇതിനകം വൈറലായിക്കഴിഞ്ഞ ശൈഖ് മുഹമ്മദിന്റെ അബ്ര യാത്രയിലെ യഥാര്‍ഥ താരം ആലം എന്ന് നാല്‍പതുകാരനായ ബംഗ്ലാദേശി. നിരവധി സന്ദേശങ്ങളും ഫോണ്‍ വിളികളുമാണ് ആലമിനെ തേടിയെത്തുന്നത്. ഇതുവരെ താന്‍ വീട്ടില്‍ വിവരം പറഞ്ഞിട്ടില്ലെന്നും അവര്‍ വിശ്വസിക്കില്ലെന്നും ആലം പറഞ്ഞു.

 

Latest News