റിയാദ് - പ്രമുഖ ടെലികോം കമ്പനിയായ സെയ്ൻ ഉന്നത പദവികളിൽ വനിതകളെ നിയമിച്ചു. മാനവ ശേഷി കാര്യങ്ങൾക്കുള്ള സി.ഇ.ഒ ആയി ശദ ബിൻത് മുത്തലിബ് അൽനഫീസയെയും ബിസിനസ് കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി ചെയർമാനായി നദ ബിൻത് അലാ അൽഹാരിസിയെയും കമ്പനി നിയമിച്ചു. ഉന്നത പദവികളിൽ നിയമിച്ച വനിതകളിൽ ഏറെ അഭിമാനിക്കുന്നതായി സെയ്ൻ കമ്പനി സി.ഇ.ഒ എൻജിനീയർ സുൽത്താൻ അൽദുഗൈസിർ പറഞ്ഞു.
കമ്പനിയിൽ സന്തുലിത തൊഴിൽ സാഹചര്യമുണ്ടാക്കുന്നതിന് നാം ഒരുമിച്ച് എന്ന് പേരിട്ട പ്രത്യേക പദ്ധതി സെയ്ൻ ടെലികോം നടപ്പാക്കിവരികയാണ്.