Sorry, you need to enable JavaScript to visit this website.

മൂന്നു ദിവസത്തിനിടെ അയ്യായിരം അക്കൗണ്ടന്റുമാർ രജിസ്റ്റർ ചെയ്തു

റിയാദ്- മൂന്നു ദിവസത്തിനിടെ അയ്യായിരത്തോളം വിദേശ അക്കൗണ്ടന്റുമാർ പ്രൊഫഷനൽ രജിസ്‌ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തതായി കണക്ക്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഇത്രയും അക്കൗണ്ടന്റുമാർ രജിസ്റ്റർ ചെയ്തത്. ദിവസേന ശരാശരി 1600 ലേറെ അക്കൗണ്ടന്റുമാർ വീതം രജിസ്റ്റർ ചെയ്തു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശ അക്കൗണ്ടന്റുമാരുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ശേഖരിക്കുമെന്ന് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അഹ്മദ് അൽമഗാംസി പറഞ്ഞു. 
അക്കൗണ്ടിംഗ് ഓഫീസുകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുഴുവൻ അക്കൗണ്ടന്റുമാരുടെയും വിവരങ്ങൾ ശേഖരിക്കുകയും അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നതിന് ഇവർക്ക് മതിയായ യോഗ്യതകളുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. 
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് അക്കൗണ്ടന്റുമാരായി ജോലി നേടിയത് എന്ന് കണ്ടെത്തുന്നവർക്കെതിരായ കേസുകൾ നിയമ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. വിദേശികളുടെ യോഗ്യതകൾ വെരിഫിക്കേഷൻ നടത്തി ഉറപ്പു വരുന്നത്തുതിനും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിനും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശേഷിയും ഗുണമേന്മയും ഉയർത്തുന്നതിനും സൗദിവൽക്കരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പ്രൊഫഷനൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നത്. മതിയായ പരിചയ സമ്പത്തുള്ള, എന്നാൽ അക്കൗണ്ടൻസി മേഖലയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളില്ലാത്ത വിദേശ എൻജിനീയർമാർ പരിശീലന കോഴ്‌സുകളിലൂടെ കഴിവുകൾ പരിപോഷിപ്പിക്കുന്ന പക്ഷം അവരെ ജോലിയിൽ തുടരുന്നതിന് അനുവദിക്കുമെന്നും അഹ്മദ് അൽമഗാംസി പറഞ്ഞു. 
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളായ മുഴുവൻ അക്കൗണ്ടന്റുമാർക്കും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും കഴിഞ്ഞ ശനിയാഴ്ച മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. വേേു:െ//ലലെൃ്ശരല.ീെരുമ.ീൃഴ.മെ എന്ന വെബ്‌സൈറ്റ് വഴിയാണ് സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ രജിസ്റ്റർ ചെയ്ത് സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് അംഗത്വം നേടേണ്ടത്. 
അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളുടെയും വർക്ക് പെർമിറ്റിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും പ്രൊഫഷൻ മാറ്റത്തിനും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് അക്രഡിറ്റേഷൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. അക്കൗണ്ടന്റുമാരുടെ യോഗ്യതക്കുള്ള അംഗീകാരമായി സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് രജിസ്‌ട്രേഷൻ കണക്കാക്കും. അക്കൗണ്ടിംഗ് മേഖലയിൽ ഇരുപതിനായിരം തൊഴിലുകൾ 2022 അവസാനത്തോടെ സൗദിവൽക്കരിക്കുന്നതിന് ലക്ഷ്യമിട്ട് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായും മാനവ ശേഷി വികസന നിധിയുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 
അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിനും ഈ മേഖലയിൽ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദേശ അക്കൗണ്ടന്റുമാർക്ക് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിർബന്ധമാക്കിയിരിക്കുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കി ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിർബന്ധിത രജിസ്‌ട്രേഷൻ സഹായിക്കും. 

 

Latest News