ദുബായ്- അബ്രയില്‍ കയറിയ അതിഥിയെ കണ്ട് യാത്രക്കാര്‍ വിസ്മയിച്ചു. ദുബായ് ദെയ്‌റ ഗോള്‍ഡ് സൂഖില്‍ അതിഥി ഇറങ്ങിയപ്പോള്‍ അവിടെയുള്ളവരും ഞെട്ടി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വൈകിട്ട് അബ്രയിലൂടെ സഞ്ചരിച്ച് ദെയ്‌റ ഗോള്‍ഡ് സൂഖ് സന്ദര്‍ശിച്ചത്.
ധാരാളം മലയാളി വ്യാപാരികളും സന്ദര്‍ശകരുമുള്ള സ്ഥലമാണിത്. ദുബായ് ക്രീക്കിനോട് ചേര്‍ന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ് മടങ്ങി. തന്റെ യാത്ര അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.