തിരുവനന്തപുരം- ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവർ ആരോപണ വിധേയമായ കേസാണിത്. ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യനിർമാർജ്ജന പ്ലാന്റ് സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നാണ് കേസ്. ടൈറ്റാനിയം മുൻ ചെയർമാൻ ടി. ബാലകൃഷ്ണനും കേസിൽ പ്രതിയാണ്. മലനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിന് 256 കോടി രൂപയുടെ കരാറിൽ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
ഏത് ഏജൻസിക്കും സ്വാഗതമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.