തിരുവനന്തപുരം - നോർക്കയുടെ ഇടപെടൽമൂലം ഷാർജയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസിയെ ഇന്ന് നാട്ടിലെത്തിക്കും.
കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയാണ് നാട്ടിലെത്തുന്നത്. ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. എയർഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്‌സ് മുഖേന സൗജന്യമായാണ് കൊണ്ടുവരുന്നത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അഭ്യർഥന പ്രകാരമാണ് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്. തുടർന്ന് നോർക്കയുടെ സൗജന്യ എമർജൻസി ഐ.സി.യു ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കും.