Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്കൗണ്ടന്റുമാർക്ക് രജിസ്‌ട്രേഷൻ തുടങ്ങി, ഡിഗ്രിയോ ഡിപ്ലോമയോ വേണം

റിയാദ്- സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അംഗത്വമെടുക്കുന്നതിനുള്ള സൗകര്യങ്ങളുമായി സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സ് രംഗത്ത്. അംഗത്വ രജിസ്‌ട്രേഷനുള്ള നിബന്ധനകളും വ്യവസ്ഥകളും അംഗത്വമെടുത്താലുള്ള ആനുകൂല്യങ്ങളും സംഘടന പുറത്തുവിട്ടു. ഇനി മുതൽ അക്കൗണ്ടന്റ് പ്രൊഫഷനിലുള്ളവരുടെ ഇഖാമ പുതുക്കൽ, പ്രൊഫഷൻ മാറ്റൽ എന്നിവക്കെല്ലാം രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ഓർഗനൈസേഷൻ വക്താവ് അറിയിച്ചു. ഈ മേഖലയിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി
അക്കൗണ്ടിംഗിൽ ഡിഗ്രി, അക്കൗണ്ടിംഗ് ഡിപ്ലോമ, 15 അക്കാദമിക് മണിക്കൂർ അക്കൗണ്ടിംഗ് പരിശീലനം പൂർത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സയൻസ് ബിരുദധാരി, 15 മണിക്കൂർ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഒമ്പത് മണിക്കൂറുള്ള അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, സകാത്ത്, ടാക്‌സ് എന്നിവയിൽ ഫെലോഷിപ് കോഴ്‌സ്, എഐസിപിഎ- അമേരിക്ക, ഐസിഎഇഡബ്ലിയു - ഇംഗ്ലണ്ട്, സിഐസിഎ- കാനഡ, സിഎ - ഓസ്‌ട്രേലിയ, എസിസിഎ - യു.കെ, ഐസിഎപി - പാകിസ്താൻ, ഐസിഎഐ- ഇന്ത്യ, ഐഎംഎ, ഐഐഎ - അമേരിക്ക എന്നിവയിലേതെങ്കിലും യോഗ്യത നേടിയവർക്കാണ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താനാവുക.
യൂസർനൈമും പാസ് വേർഡുമുണ്ടാക്കി ലോഗിൻ ചെയ്ത ശേഷം വ്യക്തി വിവരങ്ങൾ നൽകണം. ശേഷം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്, ഇഖാമ, പാസ്‌പോർട്ട് എന്നിവയുടെ കോപി, ഫോട്ടോ എന്നിവ അറ്റാച്ച് ചെയ്യണം. 315 റിയാലാണ് രജിസ്‌ട്രേഷൻ ഫീ. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് 525 റിയാലും.
രജിസ്റ്റർ ചെയ്ത് അംഗത്വം നേടുന്നവർക്ക് ഇഖാമ പുതുക്കാനുള്ള സൗകര്യം ലഭിക്കുന്നതിന് പുറമെ സൗദിയിൽ നടക്കുന്ന പ്രത്യേക പരിശീലന ക്ലാസുകളിൽ 30 ശതമാനം ഡിസ്‌കൗണ്ട്, ഓർഗനൈസേഷൻ നടത്തുന്ന വർക്ക്‌ഷോപ്പുകളിലും മറ്റും പങ്കെടുക്കാനവസരം എന്നീ ആനുകൂല്യങ്ങൾക്ക് അർഹരാകും. ദി അക്കൗണ്ടന്റ്‌സ് എന്ന മാഗസിൻ സൗജന്യമായി ലഭിക്കുകയും ചെയ്യും.
 

Latest News