Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോ: റോഡുകള്‍ ഒരുങ്ങുന്നു

ദുബായ്- ദുബായ് എക്‌സ്‌പോക്കുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. റോഡ് നിര്‍മാണങ്ങളുടെ മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു കിലോമീറ്റര്‍ നീളം വരുന്ന പാലങ്ങളും 17 കിലോമീറ്റര്‍ നീളം വരുന്ന റോഡുകളുമാണു പൂര്‍ത്തിയാക്കിയതെന്ന് ആര്‍.ടി.എ അറിയിച്ചു. എക്‌സ്‌പോ ഗ്രാമത്തെയും യാലായെസ് റോഡിനെയും ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ റോഡ് ഇന്റര്‍സെക്ഷനും ദുബായ് ഇന്‍വസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ റോഡിലെ രണ്ടു ഫ്‌ളൈ ഓവറുകളുമാണ് പൂര്‍ത്തിയായത്. ആകെ 1.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ജോലികളാണ് പൂര്‍ത്തിയായതെന്നു അധികൃതര്‍ വ്യക്തമാക്കി.
അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ റോഡില്‍ അഞ്ചുവരി പാതയും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ എക്‌സ്‌പോ റോഡ് ചേരുന്ന ഭാഗത്ത് രണ്ടു കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിച്ചു. അല്‍ യാലായീസ് റോഡിലേക്കുള്ള ഗതാഗതം ക്രമീകരിക്കാനാണ് നാലാം ഘട്ടം നിര്‍മാണം നടത്തിയത്. ഇവിടുത്തെ സിഗ്‌നല്‍ ജംഗ്ഷന്‍ മാറ്റി ഫ്‌ളൈ ഓവറാക്കി. ഇതുമൂലം അല്‍ യാലായീസ് റോഡിലേക്ക് മണിക്കൂറില്‍ പതിനായിരം വാഹനങ്ങള്‍ക്ക് പോകാനാകും.

 

Latest News