Sorry, you need to enable JavaScript to visit this website.

ഇന്ന് മുഹറം മൂന്ന്; സൗദി സുപ്രീം കോടതിയുടെ സ്ഥിരീകരണം

റിയാദ് - മുഹറം ഒന്ന് ഓഗസ്റ്റ് 31 ശനിയാഴ്ചയാണെന്ന് സുപ്രീം കോടതി അറിയിച്ചു. ദുൽഹജ് 29 ന് വെള്ളിയാഴ്ച വൈകിട്ട് മാസപ്പിറവി ദർശിച്ചതായി ഏതാനും പേർ സാക്ഷിമൊഴികൾ നൽകിയിരുന്നു. വിശ്വാസയോഗ്യമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് മാസപ്പിറവി ദർശിച്ചതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതുപ്രകാരം ശനിയാഴ്ച (മിനിഞ്ഞാന്ന്) മുഹറം ഒന്നായിരുന്നെന്ന് സുപ്രീം കോടതി അറിയിച്ചു. 

Latest News