ജിദ്ദ- മക്കയില്‍ നടക്കുന്ന കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഷഹീന്‍ പാറക്കോടിന് ജദ്ദ ബഖാല കൂട്ടായ്മ സ്വീകരണം നല്‍കും. ചൊവ്വ രാതി 11 മണിക്ക് ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സ്വീകരണം നല്‍കുകയെന്ന് ബഖാല കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം ഏഴിനാണ് മത്സരം.