പാലാ- കെ.എം മാണി മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി. ജോസ് ടോം പുലിക്കുന്നേലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ കൂടിയാണ്.
മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം. കെ.എം മാണിയുടെ മരുമകനും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് മാണി സ്ഥാനാർത്ഥിയാകുമെന്ന് കണക്കൂട്ടിയെങ്കിലും അതുണ്ടായില്ല. കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് ആരും സ്ഥാനാർത്ഥിയാകില്ലെന്ന് തോമസ് ചാഴിക്കാടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.