ദുബായ്- യു.എ.ഇയുടെ ആദ്യ ഗഗനചാരിക്ക് പറക്കാന്‍ ഇനി 25 ദിവസം മാത്രം. ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി അവസാനഘട്ട പരീക്ഷണവും വിജയകരമായി തരണം ചെയ്തു. മോസ്‌കോയ്ക്കു സമീപമുള്ള ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിംഗ് സെന്ററിലായിരുന്നു പരീക്ഷണം. പകരക്കാരനായ സുല്‍ത്താന്‍ അല്‍ നെയാദിയും പങ്കെടുത്തു. 25 നു വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍നിന്ന് സോയുസ് എം.എസ് 15 പേടകത്തിലാണ് രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്ര. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യു.എസിലെ ജസീക്ക മീര്‍ എന്നിവരാണു സഹയാത്രികര്‍. ഒക്ടോബര്‍ നാലിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നുള്ള മടക്കം.