റിയാദ്- പതിനഞ്ചു മുതൽ അറുപത്തിയഞ്ചു വരെ വയസ്സ് പ്രായമുള്ള സൗദി വനിതകളിൽ 22,37,983 പേർ അവിവാഹിതരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രായ വിഭാഗത്തിൽപെട്ട 30,06,480 സൗദി പുരുഷന്മാരും അവിവാഹിതരാണ്.
15-65 പ്രായക്കാരില്‍ അവിവാഹിതരായി കഴിയുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. എന്നാൽ 35-39 വയസ്സ് വരെ പ്രായമുള്ള വിഭാഗത്തിൽ അവിവാഹിതരായി കഴിയുന്നവരിൽ കൂടുതൽ വനിതകളാണ്. ഈ പ്രായ വിഭാഗത്തിൽ പെട്ട അവിവാഹിതരിൽ 51 ശതമാനം വനിതകളാണ്. 40 മുതൽ 44 വയസ്സ് വരെ പ്രായവിഭാഗത്തിൽ പെട്ട അവിവാഹിതരിൽ 52 ശതമാനവും 50 മുതൽ 54 വരെ പ്രായമുള്ള അവിവാഹിതരിൽ 56 ശതമാനവും വനിതകളാണ്.