കോഴിക്കോട് - മിഠായി തെരുവിൽ വെച്ച് അംഗപരിമിതനായ യുവാവിന്റെ ഫോൺ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടകര ചാനിയംകടവ് സ്വദേശിനി ഹഫ്‌സത്താണ് അറസ്റ്റിലായത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ പാളയം ബസ് സ്റ്റാൻഡിൽ വെച്ചാണ് ഹഫ്‌സത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെയും സമാന കുറ്റകൃത്യങ്ങളിൽ ഇവർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.