കോഴിക്കോട്- സ്വവർഗരതിക്കായി കോട്ടയത്ത്നിന്നും കോഴിക്കോട്ടെത്തിയ മധ്യവയസ്കന്റെ പണവും മൊബൈൽ ഫോണും സ്വർണമാലയും കവർന്നു. പുലർച്ചെ ഒരു മണിയോടെ ബാങ്ക് റോഡിൽ മാനാഞ്ചിറയ്ക്ക് സമീപത്താണ് സംഭവം. രാത്രിയിൽ കോട്ടയത്ത് നിന്നുള്ള ബസിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലിറങ്ങിയ മധ്യവയസ്കനും ട്രാൻസ്ജെൻഡറുമായി സംസാരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ബാങ്ക് റോഡിലൂടെ നടന്നു വരുന്നതിനിടെയാണ് കവർച്ചയെന്നാണ് പോലീസ് പറയുന്നത്.
ട്രാൻസ്ജെൻഡറുമായി ബന്ധമുള്ളവരാണോ കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽനിന്ന് ഒപ്പം വന്ന ആളെക്കുറിച്ച് അറിയില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പണവും മൊബൈൽ ഫോണും സ്വർണമാലയും നഷ്ടപ്പെട്ടതായി ടൗൺ പോലീസിൽ ഇയാൾ പരാതി നൽകിയിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് പരാതിക്കാരൻ.