മസ്‌കത്ത്- ദോഫാര്‍ ഗവര്‍ണറേറ്റിലും വുസ്ത, ശര്‍ഖിയ വിലായത്തുകളിലും ശനി മുതല്‍ ചെമ്മീന്‍ പിടിക്കല്‍ ആരംഭിക്കും. നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ചെമ്മീന്‍ സീസണിന്റെ ആദ്യ ദിനം മത്സ്യത്തൊഴിലാളികള്‍ ആവേശത്തോടെയാണ് വരവേല്‍ക്കുക. മത്സ്യബന്ധന തൊഴിലാളികളുടെ കൊയ്ത്തുകാലമാണ് ഇനിയുള്ള മൂന്നു മാസം.
നവംബര്‍ അവസാനം വരെയുള്ള സീസണിനെ വരവേല്‍ക്കാന്‍ തൊഴിലാളികള്‍ തയാറെടുത്തു കഴിഞ്ഞു. വുസ്ത, ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ചെമ്മീന്‍ ബന്ധനത്തിന് പ്രത്യേകം പരിശീലനം ലഭിച്ച മത്സ്യതൊഴിലാളികളുണ്ട്. മന്ത്രാലയത്തിന്റെ കീഴിലും സാങ്കേതിക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെമ്മീന്റെ അളവ് രേഖപ്പെടുത്തുന്നതിനും കൂടിതല്‍ ലഭിക്കുന്ന പക്ഷം ഇവ സൂക്ഷിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.