റിയാദ് - ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ വിസയിലെ താമസ കാലാവധി ഉറപ്പുവരുത്തണമെന്ന് മുംബൈ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍നിന്ന് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ തടയപ്പെടുന്ന സാഹചര്യവും ഇന്ത്യയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പിഴ വിധിക്കുന്നതുവരെ യാത്രക്ക് കാലതാമസം നേരിടേണ്ടിവരുന്ന സാഹചര്യവും ഒഴിവാക്കാനാണിതെന്ന് സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കി.