തിരുവനന്തപുരം-കേരളത്തിലെ ശാഖകള്‍ വഴി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ ആദ്യ നറുക്കെടുപ്പില്‍ കൊല്ലം സ്വദേശി സിനി ശ്രീകുമാരി അമ്മ വിജയിയായി.
പ്രവാസ രാജ്യത്തുനിന്ന് സ്വദേശത്തേക്കും തിരിച്ചുമുള്ള എയര്‍ ടിക്കറ്റാണ് സമ്മാനം. ദുബായില്‍ ജോലി ചെയ്യുന്ന സിനി കെ.എസ്.എഫ്.ഇ കല്ലുവാതുക്കല്‍ ശാഖ വഴിയാ ണ് പ്രവാസി ചിട്ടിയില്‍ ചേര്‍ന്നത്. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കെ.എസ്.എഫ്.ഇ ശാഖകള്‍വഴി നേരിട്ട് പ്രവാസി ചിട്ടിയില്‍ ചേരാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാന്‍ഡ് ഡേ സംഘടിപ്പിച്ചിരുന്നത്. ഇങ്ങനെ ആദ്യം ചേര്‍ന്ന 500 പേരുടെ നമ്പര്‍ നറുക്കിട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്.