Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ അറസ്റ്റിൽ

തലശ്ശേരി- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയും പിന്നീട് നിരന്തരം പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ യുവാവിനെതിരെ ധർമടം പോലീസ് കേസെടുത്തു. നിയമവിരുദ്ധവും ക്ഷേത്രാചാരം തെറ്റിച്ചുമുള്ള വിവാഹം നടത്തിക്കൊടുത്ത ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെയും കേസുണ്ട്. 
പ്രായപൂർത്തിയാവാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ച ടൈൽസ് ജോലിക്കാരനായ വടകര മുക്കാളിക്കടുത്ത ചോമ്പാൽ സ്വദേശിയായ കൊടക്കാട് കണ്ടി വീട്ടിൽ ബബീഷിനെ (29) യാണ്  പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ മമ്പറം റോഡിൽ ഇല്ലിക്കുന്ന് ബസ് സ്‌റ്റോപ്പിനടുത്തുള്ള കല്ലറക്കണ്ടി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇവിടെ നിയമവിരുദ്ധവും ക്ഷേത്രാചാരത്തിന് വിരുദ്ധവുമായ പല സംഭവങ്ങളും നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
കോഴി അറവുകളും നടന്നിരുന്നുവത്രെ. നേരത്തെ പട്ട ഷാപ്പായി പ്രവർത്തിച്ച കെട്ടിട സ്ഥലത്താണ് മുത്തപ്പൻ ക്ഷേത്രം നിർമിച്ചത്. പൊതുസ്ഥലം കയ്യേറി മരം മുറിച്ചതിന് റവന്യൂ വകുപ്പ് നടപടിയും സ്വീകരിച്ചിരുന്നു. ഉദ്ദിഷ്ട കാര്യങ്ങൾക്ക് തുലാഭാരവുമൊക്കെ നടത്തി വിശ്വാസികളിൽനിന്ന് വൻ തുക കൈപ്പറ്റി വരുന്നതായും പരാതികളുണ്ട്. നാല് മാസം മുമ്പാണ് അയ്യായിരത്തോളം രൂപ കൈപ്പറ്റി വിവാഹം നടത്തി കൊടുത്തതത്രെ. ക്ഷേത്രനടത്തിപ്പുകാരൻ ഇല്ലിക്കുന്ന് സ്വദേശിയായ പ്രമോദ് ആണെന്നാണ് പറയപ്പെടുന്നത്.
 

Latest News