Sorry, you need to enable JavaScript to visit this website.

ഒമാനിലെ ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

മസ്‌കത്ത്- ഒമാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ദീര്‍ഘകാലമായി പ്രവാസികളായ ഇന്ത്യക്കാരും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയവരും രജിസ്റ്റര്‍ ചെയ്യണം.  രാജ്യത്ത് കഴിയുന്ന മേല്‍വിലാസം എല്ലാ ഇന്ത്യക്കാരും നല്‍കണം. ആവശ്യഘട്ടങ്ങളില്‍ വേഗത്തില്‍ സഹായം ലഭ്യമാക്കാനാണിതെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍, പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, അനുവദിച്ച തീയതി, കാലാവധി തീരുന്ന തീയതി, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ലക്ഷ്യം, രാജ്യത്ത് എത്തിയതിന്റെ തീയതി തുടങ്ങിയവ നല്‍കണം. ഹ്രസ്വകാല സന്ദര്‍ശകര്‍, താമസിക്കുന്ന കാലാവധി നല്‍കണം.
സഹായം ആവശ്യമുള്ളയാളുടെ പാസ്‌പോര്‍ട്ട് വിവരം, ആശയ വിനിമയം നടത്താനുള്ള വിശദാംശങ്ങള്‍ തുടങ്ങിയവ ലഭ്യമാകുമ്പോള്‍ വേഗത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും. നിലവില്‍ എംബസിയുടെ വെബ്‌സൈറ്റ് പരിഷ്‌കരിക്കുന്നുണ്ട്. തുടര്‍ന്ന്, രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍ പ്രധാന സ്ഥലത്ത് കൊണ്ടുവരും.

 

Latest News