റിയാദ് - ഫ്രഷ് ജ്യൂസുകളിൽ പഞ്ചസാരയും മറ്റു മധുരങ്ങളും ചേർക്കുന്നത് വിലക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഇത് നിലവിൽവരും. ഫ്രഷ് ജ്യൂസുകളിൽ തേൻ, ഗ്ലൂക്കോസ് സിറപ്പ് അടക്കമുള്ള മറ്റു മധുരങ്ങൾ, പഞ്ചസാര, നിറങ്ങൾ, ഫ്‌ളേവറുകൾ, എനർജി ഡ്രിങ്കുകൾ എന്നിവ ചേർക്കുന്നതിനാണ് വിലക്ക്.