Sorry, you need to enable JavaScript to visit this website.

പവന്‍ കപൂര്‍ യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

അബുദാബി- യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി പവന്‍ കപൂര്‍ നിയമിതനായി. സ്ഥാനമൊഴിയുന്ന അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് പകരമായാണ് നിയമനം. 2016 മുതല്‍ സൂരി യു.എ.ഇയില്‍ അംബാസഡറാണ്.
1990 കേഡറിലെ ഐ.എഫ്.എസ് ഓഫീസറാണ് പുതിയ സ്ഥാനപതിയായ പവന്‍ കപൂര്‍. ഉടന്‍ തന്നെ അദ്ദേഹം ചുമതലയേല്‍ക്കും.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യ-യു.എ.ഇ ബന്ധങ്ങള്‍ വലിയ നിലയില്‍ മെച്ചപ്പെട്ടതായും ഈ വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നയാളാണ് പവന്‍ കപൂറെന്നും സ്ഥാനമൊഴിയുന്ന അംബാസഡര്‍ പറഞ്ഞു.
മോസ്‌കോ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ പവന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി ഇസ്രായിലില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു. കഴിഞ്ഞ മാസമാണ് അവിടെ പുതിയ നിയമനം നടന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര വിദേശകാര്യ വകുപ്പ് ഓഫീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Latest News