Sorry, you need to enable JavaScript to visit this website.

വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി-വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമാണെന്ന് ഹൈക്കോടതി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹരജി തള്ളിയാണ് ഉത്തരവ്. ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നല്‍കിയ പരാതിയില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി പരിശോധിച്ചത്.  വിജിലന്‍സ് ഫോറത്തിന്റെ വാദം എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ശരിവെച്ചിരുന്നു.
ഇത്തരം അറിയിപ്പുകള്‍ക്കെതിരായ ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിയാല്‍ സമര്‍പ്പിച്ച റിട്ട് ഹരജി  തള്ളിയ ഹൈക്കോടതി കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ബില്ലില്‍ വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉല്‍പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിക്കുന്നതാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരുന്നത്. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് 5000 രൂപ നല്‍കാനും ഫോറം വിധിച്ചിരുന്നു.

 

 

Latest News