ദുബായ്- തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് കോടതയിലും സുഹൃത്തുക്കള്‍ വഴിയും ശ്രമം നടക്കുന്നതിനിടെ
പരാതിക്കാരായ നാസില്‍ അബ്ദുല്ലയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. ഇന്ന് അജ്മാന്‍ കോടതി കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നീതി പുലരുവാന്‍ നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തകയെന്ന അദ്ദേഹത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
രണ്ടായിരത്തോളം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ കമന്റില്‍ നൂറുകണക്കിനാളുകളാണ് കൂടെയുണ്ടെന്ന് കുറിച്ചത്. പത്ത് വര്‍ഷമായി നിങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന് അറുതിയുണ്ടാകുമെന്നാണ് കമന്റുകളില്‍ കൂടുതലും.
കേസില്‍ കോടതിക്കകത്ത് ഒത്തു തീര്‍പ്പുണ്ടാക്കാന്‍ അജ്മാന്‍ പ്രോസിക്യൂട്ടര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരിക്കയാണ്. ചെക്കില്‍ പറയുന്ന മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തുഷര്‍ സുഹൃത്തുക്കള്‍ വഴി തുക കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുഴുവന്‍ തുകയും ലഭിക്കണമെന്ന നിലപാടിലാണ് നാസില്‍ അബ്ദുല്ല.