'അമ്മ' പ്രതികരിച്ചില്ലെങ്കിൽ പരസ്യ നിലപാട് -പൃഥ്യിരാജ്

കൊച്ചി- നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സംഭവത്തിൽ താരസംഘടനയായ അമ്മയുടെ പ്രതികരണം ഉണ്ടായില്ലെങ്കിൽ തന്റെ നിലപാട് പരസ്യമായി അറിയിക്കുമെന്ന് നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ ചേർന്ന അമ്മയുടെ അവയിലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പത്രക്കാരോട് പറഞ്ഞത്. യോഗത്തിനുശേഷം അമ്മ ഭാരവാഹികൾ പത്രക്കാരെ കാണും എന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കിൽ തന്റെ നിലപാട് പരസ്യമായി അറിയിക്കുമെന്നും പൃഥ്യിരാജ് പറഞ്ഞു. 

Latest News