ഒമാനില്‍ തൊഴില്‍ വിസയും ഇലക്‌ട്രോണിക് ആകുന്നു. അപേക്ഷ നല്‍കാന്‍ ഇലക്ട്രോണിക് സൗകര്യമൊരുക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്. ഇ–വിസ സംവിധാനം തൊഴില്‍ വിസയിലും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പോലീസ് അറിയിച്ചു.
www.evisa.rop.gov.com എന്ന വെബ്‌സൈറ്റില്‍ യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ രജിസ്റ്റര്‍ ചെയ്ത് തൊഴിലുടമക്ക് നേരിട്ട് വിസക്ക് അപേക്ഷ നല്‍കാനാകും.
ഓഫീസുകള്‍ കയറിയിറങ്ങിയുള്ള സമയ നഷ്ടം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്ത് ഇ ടൂറിസ്റ്റ് വിസ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.