മക്ക - വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കുന്നത് ഇരു ഹറമുകളുടെയും പദവിക്കും സ്ഥാനത്തിനും നിരക്കുന്നതല്ല. വിശുദ്ധ ഹറമും മസ്ജിദുന്നബവിയും വൃത്തിയായി സൂക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിച്ച് ഇരു ഹറമുകളിലും ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കരുതെന്ന് തീർഥാടകരോടും വിശ്വാസികളോടും ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു.