Sorry, you need to enable JavaScript to visit this website.

സൗദി റെഡ്ക്രസന്റ് മുന്നറിയിപ്പ്: ആംബുലൻസുകളെ പിന്തുടർന്നാൽ 900 റിയാൽ പിഴ

റിയാദ് - ആംബുലൻസുകളെ പിന്തുടരുന്നത് നിയമ ലംഘനമാണെന്നും ഇത്തരം നിയമ ലംഘനങ്ങൾക്ക് 900 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി. ആംബുലൻസുകളെ പിന്തുടരുന്നത് അപകടങ്ങൾക്ക് ഇടയാക്കും.
അപകടങ്ങളുണ്ടാകുന്നതിലൂടെ ആംബുലൻസ് സംഘത്തിന്റെ യാത്ര തടസ്സപ്പെടുകയും പരിക്കേറ്റവരെ രക്ഷിക്കാൻ കാലതാമസമുണ്ടാവുകയും ചെയ്യും. ഇത്തരം അപകടങ്ങൾ ആംബുലൻസ് സംഘത്തിനും ഇവർക്ക് പിന്നിലുള്ള വാഹനങ്ങളിലെ യാത്രക്കാർക്കും പരിക്കേൽക്കുന്നതിനും ഇടയാക്കും. ആംബുലൻസ് സംഘത്തിന്റെ കർത്തവ്യം എളുപ്പമാക്കുന്നതിന് എപ്പോഴും ആംബുലൻസുകൾക്ക് റോഡിൽ മുൻഗണന നൽകണമെന്നും റെഡ് ക്രസന്റ് അതോറിറ്റി ആവശ്യപ്പെട്ടു. 

Latest News