തിരുവനന്തപുരം- അന്തരിച്ച കേരള കോണ്‍ഗ്രസ് കെ.എം മാണി പ്രതിനിധീകരിച്ച പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണി 27ന് ഫലവും പ്രഖ്യാപിക്കും. എം.എല്‍.എ മരിച്ചാല്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി പുതിയ എംഎല്‍എയെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. ഒക്ടോബറിലാണ് ആറു മാസം തികയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലാ മണ്ഡലം ഉള്‍ക്കൊള്ളുന്ന കോട്ടയം ജില്ലയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ഓഗസ്റ്റ് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. സെപ്തംബര്‍ നാലു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ ഏഴ്.