റിയാദ്- സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണ ശ്രമം. അബഹ വിമാനതാവളത്തിലും ഖമീസ് മുശൈത്തിനും നേരെയാണ് അക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
അബഹ വിമാനതാവളത്തിന് ഇന്ന് രാവിലെയാണ് അക്രമണമുണ്ടായത്. ഇവിടുത്തെ നിരീക്ഷണ ടവറിന് നേരെയായിരുന്നു അക്രമണം.
ഖമീസില്‍ ഇന്ന് രാവിലെ നഗരത്തിലെ ജനവാസ മേഖല ലക്ഷ്യമിട്ടാണ് ഡ്രോണ്‍ വന്നതെന്ന് സഖ്യസേനാ വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇല്ല. സിവിലിയന്മാരുടെ സുരക്ഷക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന ഏറ്റവും ഒടുവിലത്തെ അക്രമണമാണിത്. യെമനിലെ സൻആയിൽനിന്നാണ് സൗദിക്ക് നേരെ ആക്രമണമുണ്ടായത്.