ദുബായ്- വില്ലയിലെ നീന്തല്‍കുളത്തില്‍ വീണ് രണ്ടു വയസ്സുകാരിയായ ബാലിക മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ പുറത്തിറങ്ങിയ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു. ലത്തീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. ഖബറടക്കം ദുബായിലെ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍.
കുട്ടികള്‍ നീന്തല്‍കുളങ്ങളില്‍ വീണ് മരിക്കുന്ന സംഭവങ്ങള്‍ ഏറിയതോടെ അധികൃതര്‍ പല പ്രാവശ്യം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. വില്ലകളിലെ മാത്രമല്ല, ബീച്ചുകളിലും ഇത്തരം അപകടങ്ങള്‍ പതിവായിരിക്കുകയാണ്. രക്ഷിതാക്കള്‍ മൊബൈലില്‍ മുഴുകി കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ വിട്ടുപോകുമ്പോഴാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്.