ജിദ്ദ - റുവൈസ് ഡിസ്ട്രിക്ടിൽ മൂന്നുനില കെട്ടിടത്തിൽ അഗ്നിബാധ. പതിനഞ്ചു ഫഌറ്റുകളുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫഌറ്റിലാണ് തീ പടർന്നുപിടിച്ചത്. ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നവരെ സിവിൽ ഡിഫൻസ് ഒഴിപ്പിക്കുകയും കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി തീയണക്കുകയും ചെയ്തു. അഗ്നിബാധ കണ്ട് ഭയചകിതരായ നാലു പേർക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവർത്തകർ ആവശ്യമായ ചികിത്സയും പരിചരണവും നൽകി. അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്.