Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ആരോഗ്യ ഇൻഷുറൻസുള്ള സന്ദർശന വിസക്കാരുടെ എണ്ണം ആറേകാൽ ലക്ഷമായി

റിയാദ്- ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള സന്ദർശന വിസക്കാരുടെ എണ്ണം 6,25,000 ആയി ഉയർന്നതായി കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സന്ദർശന വിസയെ ഹെൽത്ത് ഇൻഷുറൻസുമായി ബന്ധിപ്പിച്ചതോടെയാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള സന്ദർശന വിസക്കാരുടെ എണ്ണം ആറേകാൽ ലക്ഷത്തിലധികമായി ഉയർന്നത്. സന്ദർശന വിസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ആരോഗ്യ പരിരക്ഷ ലഭിക്കുക. പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ആണ്  ലഭിക്കുക. ഏഴു ഇൻഷുറൻസ് കമ്പനികൾ സന്ദർശന വിസക്കാർക്ക് സേവനം നൽകുന്നു. സന്ദർശന വിസക്കാരിൽ കൂടുതലും ഫാമിലികളാണ്. 
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള സ്വകാര്യ മേഖലാ ജീവനക്കാരായ സൗദികളുടെ എണ്ണം 33 ലക്ഷമായി ഉയർന്നിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 78 ലക്ഷം വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളും വിദേശികളും അടക്കം 1.1 കോടിയിലേറെ പേർക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്. 
സൗദിയിൽ 26 കമ്പനികൾ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നു. ഒമ്പതു ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും രാജ്യത്തുണ്ട്. ആശുപത്രികളും ഹെൽത്ത് സെന്ററുകളും ക്ലിനിക്കുകളും അടക്കം 5200 ലേറെ സ്ഥാപനങ്ങൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സേവനങ്ങൾ നൽകുന്നു. വന്ധ്യത, ലൈംഗിക ശേഷിയില്ലായ്മ, കൃത്രിമ ബീജസങ്കലനം, ബീജോൽപാദനം, സിസേറിയൻ ശസ്ത്രക്രിയക്ക് നട്ടെല്ലിൽ കുത്തിവെക്കുന്ന ഇൻജക്ഷൻ എന്നിവക്ക് ഹെൽത്ത് ഇൻഷുറൻസ് പ്രകാരമുള്ള കവറേജ് ലഭിക്കില്ലെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു. കടുത്ത മത്സരവും തട്ടിപ്പ് ശ്രമങ്ങളും ഉയർന്ന പ്രവർത്തന ചെലവും അടക്കമുള്ള വെല്ലുവിളികൾ മെഡിക്കൽ ഇൻഷുറൻസ് മേഖല നേരിടുന്നുണ്ട്. 

Latest News