റിയാദ് - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ഖാലിദ് ബിൻ സഅദ് ആലുശബീബ്, ഗാസി ബിൻ അബ്ദുല്ല അൽദുബ്‌യാൻ എന്നിവരെ തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ നവാഫ് ബിൻ മനാഹി ബിൻ ദഹ്മാൻ അൽശഹ്‌റാനിക്ക് ആണ് റിയാദിൽ വധശിക്ഷ നടപ്പാക്കിയത്.
തർക്കത്തെ തുടർന്ന് കാറിൽ പലതവണ കരുതിക്കൂട്ടി കൂട്ടിയിടിച്ചാണ് ഖാലിദ് ആലുശബീബിനെയും ഗാസി അൽദുബ്‌യാനെയും പ്രതി കൊലപ്പെടുത്തിയത്. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദും ചർച്ച നടത്തുന്നു.