Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 40 ഹാജിമാര്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

മക്ക - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ നാൽപതു ഹാജിമാർക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 20 വരെയുള്ള കാലത്താണ് ഇത്രയും ഹജ് തീർഥാടകർക്ക് ഓപൺ ഹാർട്ട് സർജറികൾ നടത്തിയത്. 


അമ്പതു ദിവസത്തിനിടെ ആകെ 6,49,690 ഹാജിമാർക്ക് മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളും ഹെൽത്ത് സെന്ററുകളും വഴി ചികിത്സാ സേവനങ്ങൾ നൽകി. ഹൃദ്രോഗികളായ 1140 ഹജ് തീർഥാടകർക്ക് ആഞ്ചിയോ പ്ലാസ്റ്റി നടത്തി. 


വൃക്കരോഗികളായ ഹാജിമാർക്ക് 3328 ഡയാലിസിസുകൾ നടത്തി. 151 പേർക്ക് മറ്റു ശസ്ത്രക്രിയകൾ നടത്തി. 6034 ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. വനിതാ ഹാജിമാർക്കിടയിൽ 14 പ്രസവങ്ങൾ രജിസ്റ്റർ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Latest News