അബുദാബി- ഓണത്തിന് നാട്ടില്‍ പോയി വരാന്‍ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ പിന്തുണ. അബുദാബിയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധിക വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ ആറിന് കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കും തിരിച്ച് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് സര്‍വീസ് എന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 1.30ന് കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന ഐഎക്‌സ് 417 വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് അബുദാബിയില്‍ എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ഐഎക്‌സ് 450 വിമാനം രാവിലെ 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലും ഇറങ്ങും.