ജിസാൻ - മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിച്ച അനധികൃത താമസക്കാരനെ അൽദായിറിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. വ്യത്യസ്ത ഇനത്തിൽ പെട്ട മയക്കുമരുന്നുകളും കൈത്തോക്കും വെടിയുണ്ടകളും പ്രതിയുടെ പക്കൽ കണ്ടെത്തി. തുടർ നടപടികൾക്കായി തൊണ്ടി സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.