റിയാദ്- സൗദി റിയാലുമായി ബന്ധമുണ്ടെന്ന് പ്രചാരണം നല്‍കി വിര്‍ച്വല്‍ കറന്‍സി വില്‍ക്കാന്‍ ശ്രമിക്കുന്ന വിദേശ കമ്പനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദിയിലെ വിവിധ പദ്ധതികളില്‍ മുതല്‍മുടക്കുമെന്നും ക്രിപ്‌റ്റോകറന്‍സികള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നുവര്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്.
സിങ്കപ്പൂര്‍ ആസ്ഥാനമായ ക്രിപ്‌റ്റോറിയാല്‍ എന്ന കമ്പനിയാണ് മെഷീന്‍ ലേണിംഗും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയും ഉപയോഗിച്ച് ജനങ്ങളുടെ ജീവിതവും ബിസിനസും മാറ്റിമറിക്കുമെന്ന വാഗ്ദാനം നല്‍കുന്നത്.
സൗദി അറേബ്യയുമായി ബന്ധപ്പെട്ട കറന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സൗദിയുടെ ചിഹ്നം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി വ്യാപാരത്തിനുവേണ്ടി സൗദി അറേബ്യയുടെ പേരും കറന്‍സിയും ചിഹ്നവും ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊളളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.