കണ്ണൂർ - കവളപ്പാറ ദുരന്തമേഖലയിൽ സേവനം ചെയ്ത് തിരിച്ചുവരികയായിരുന്ന കാസർഗോഡ് ജില്ലയിൽനിന്നുള്ള (ഐഡിയൽ റിലീഫ് വിംഗ്) ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ സഞ്ചരിച്ച വാഹനം പയ്യന്നൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ഐ.ആർ.ഡബ്ല്യുവിന്റെ കാസർകോട്ടെ പ്രവർത്തകരായ അശ്‌റഫ് ബായാർ, ശരീഫ്, അബ്ദുല്ലത്തീഫ്, കെ.പി. ഖലീൽ, മുഹമ്മദ് ഇൽയാസ്, നൗഷാദ് എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവയിൽ പുലർച്ചെ ഒരു മണിയോടെ കരിവെള്ളൂരിൽ വെച്ചാണ് ലോറിയിടിച്ചത്.
ശരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.