Sorry, you need to enable JavaScript to visit this website.

മക്ക-മദീന ട്രെയിന്‍ ആഴ്ചയില്‍ അഞ്ച് ദിവസം; ദിവസം അഞ്ച് സര്‍വീസ്‌

മക്ക - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ സെപ്റ്റംബർ 29 വരെയുള്ള  ട്രെയിൻ സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഞായർ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ട്രെയിൻ സർവീസുകളുണ്ടാവുക. 
ഈ വർഷം മുതൽ മക്ക, മദീന നഗരങ്ങൾക്കിടയിൽ ഹജ് തീർഥാടകരുടെ യാത്രക്ക് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ ഉപയോഗിച്ചിട്ടുണ്ട്. 
3,60,000 ഹജ് തീർഥാടകർക്കാണ് ഹറമൈൻ റെയിൽവേയിൽ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ ഹറമൈൻ റെയിൽവേയിൽ മക്കയിലും മദീനയിലും ജിദ്ദ സുലൈമാനിയയിലും റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലുമായി നാലു റെയിൽവേ സ്റ്റേഷനുകളാണുള്ളത്. 


ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ പുതിയ ജിദ്ദ എയർപോർട്ടിൽ ആസൂത്രണം ചെയ്ത റെയിൽവേ സ്റ്റേഷൻ അടുത്ത ഒക്‌ടോബറിൽ പ്രവർത്തിപ്പിച്ചു തുടങ്ങും. പാതയിലെ അഞ്ചാമത്തെ സ്റ്റേ ഷനാണ് പുതിയ ജിദ്ദ എയർപോർട്ടിൽ നിർമിക്കുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് എളുപ്പത്തിലും സുഖപ്രദമായും നഗരമധ്യത്തിലും മക്കയിലും മദീനയിലും തിരിച്ചും എത്തുന്നതിന് പുതിയ റെയിൽവേ സ്റ്റേഷൻ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ സഹായിക്കും.  ഹജ് തീർഥാടകരുടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിന് മക്കയിൽ ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ ദേശീയ വിമാന കമ്പനിയായ സൗദിയ ഓഫീസ് തുറന്നിട്ടുണ്ട്. ജിദ്ദ എയർപോർട്ടിലെ പുതിയ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം തുങ്ങുന്നതിന് മുന്നോടിയായി കൂടിയാണ് മക്ക റെയിൽവേ സ്റ്റേഷനിൽ സൗദിയ ഓഫീസ് തുറന്നിരിക്കുന്നത്. 

 

Latest News