ഷാര്‍ജ- കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ വൈകിയതു യാത്രക്കാരെ വലച്ചു. കണ്ണൂരില്‍നിന്നുള്ള ബഹ്‌റൈന്‍, ഷാര്‍ജ, മസ്‌കത്ത് സര്‍വീസുകളും റിയാദ്, ഷാര്‍ജ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ണൂരിലേക്കുള്ള സര്‍വീസുകളുമാണു വൈകിയത്. രണ്ടു ദിവസമായി വിമാനങ്ങള്‍ മുന്‍കൂട്ടി റീഷെ!ഡ്യൂള്‍ ചെയ്തു സമയം മാറ്റുന്നുണ്ടെങ്കിലും അക്കാര്യം പലരെയും അറിയിക്കുന്നില്ല.
ഇതു മൂലം യാത്രക്കാരും കൂടെ വരുന്നവരും കൂട്ടാനെത്തിയവരും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നു. ഇന്നലെ രാവിലെ 9.30നു ഷാര്‍ജയിലേക്കുള്ള സര്‍വീസിനു ചെക്ക്ഇന്‍ ആരംഭിച്ചത് ഉച്ചക്ക് ഒരു മണിക്കാണെന്നു യാത്രക്കാര്‍ പറഞ്ഞു. ഒമ്പത് മണിക്കൂര്‍ വൈകി 6.30നാണു വിമാനം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കു സമയത്തിനു ഭക്ഷണം പോലും നല്‍കിയില്ലെന്നും ആരോപണമുണ്ട്. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു വൈകിട്ടു നാലരയോടെയാണു വിമാനക്കമ്പനി ഭക്ഷണം വിതരണം ചെയ്തത്.
സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യ പറയുന്നത്.