ദുബായ്- സ്വന്തം അപാര്‍ട്‌മെന്റിന്റെ നമ്പരുള്ള ലോട്ടറി ടിക്കറ്റ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍. ദുബായില്‍ ജോലി ചെയ്യുന്ന ഒ.ബീജലിന് ഏഴ് കോടിയിലേറെ രൂപയാണ് സമ്മാനമായി ലഭിക്കുക. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുന്ന 34 കാരിക്ക് 4111 നമ്പര്‍ ടിക്കറ്റാണ്ഭാഗ്യം കൊണ്ടുവന്നത്. ഇവരുടെ അപാര്‍ട്‌മെന്റിന്റെ നമ്പരും ഇതുതന്നെ.
ജൂലൈ 25ന് നാട്ടിലേക്ക് പോകുമ്പോള്‍ ബീജലിന്റെ ഭര്‍ത്താവാണ് ഇരുവരുടെയും പേരില്‍ ടിക്കറ്റെടുത്തത്. പതിവായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റെടുക്കാറുണ്ട്. 1999 ല്‍ ആരംഭിച്ചതു മുതല്‍ ഈ ഭാഗ്യം ലഭിക്കുന്ന ഇന്ത്യക്കാരില്‍ 148–ാമത്തെ ആളാണ് ബീജല്‍. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 3ലെ കോണ്‍കോഴ്‌സ് ബിയിലായിരുന്നു നറുക്കെടുപ്പ്.
ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍െ്രെപസ് പ്രമോഷന്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ ഷഹീന്‍ ഷെയ്ഖിന് മോട്ടോ ഗുസ്സി കാലിഫോര്‍ണിയ ടൂറിംഗ് മോട്ടോര്‍ബൈക്കും പാക്കിസ്ഥാന്‍ സ്വദേശി ജഹാന്‍സെബ് ആരിഫിന് നിസാന്‍ ജി.ടി.ആര്‍ പ്രിമിയം എഡിഷന്‍ കാറും പോര്‍ചുഗീസ് സ്വദേശിനി ആനി എസ്പി ഡയസിന് പോര്‍ഷെ കാറും ബഹ്‌റൈന്‍ സ്വദേശി ഗുലാം അമീറിക്ക് അപ്രിലിയ ടുവോനോ ആര്‍ആര്‍ മോട്ടോര്‍ ബൈക്കും ലഭിച്ചു.