റിയാദ്- കാർ ഓടിച്ച വനിതയെ രണ്ടംഗ സംഘം പട്ടാപ്പക്കൽ മെയിൻ റോഡിൽ തടഞ്ഞു. വനിതകൾ വാഹനമോടിക്കുന്നതിനെ എതിർക്കുന്ന യുവാക്കളാണ് കാർ തടഞ്ഞത്.
സംഘം വനിതയുടെ കാർ തടഞ്ഞുനിർത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.