മക്ക- മക്കയിൽ കഴിഞ്ഞ ദിവസം ഒരേസമയം മറവു ചെയ്തത് 58 മയ്യിത്തുകൾ. വിവിധ രാജ്യക്കാരായ തീർഥാടകർ അടക്കമുള്ളവരുടെ മയ്യിത്തുകളാണ് കഴിഞ്ഞ ദിവസം രാവിലെ മക്കയിൽ ഖബറടക്കിയത്. വെള്ളിയാഴ്ച പുലർച്ചെ പ്രഭാത നമസ്‌കാരത്തിനു ശേഷം വിശുദ്ധ ഹറമിൽ വെച്ച് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ മറവു ചെയ്തത്. ചില മയ്യിത്തുകൾ ഇഹ്‌റാം വേഷത്തിലായിരുന്നു. മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കിയ ശേഷം 58 മയ്യിത്തുകളും മറവു ചെയ്യുന്നതിന് വിശുദ്ധ ഹറമിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിൽ നിരനിരയായി നീക്കം ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.