യു.എ.ഇയില്‍ മഴ, ആകാശം മേഘാവൃതം

അബുദാബി-ദുബായ്- യു.എ.ഇയിലെ അല്‍ മദാം, അല്‍ഡ മലീഹ ഡിസ്ട്രിക്ടുകളില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം മഴ പെയ്തു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആകാശം മേഘാവൃതമായിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഫുജൈറയിലും അബുദാബിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുംഅവര്‍ അറിയിച്ചു.
ഏതാനും ദിവസമായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായാണ് മഴയെത്തിയത്. ഇന്ത്യയിലെ കാലവര്‍ഷത്തിന്റെ സ്വാധീനമാണ് യു.എ.ഇയില്‍ പ്രകടമായതെന്നും കാലാവസ്ഥാ അധികൃതര്‍ പറഞ്ഞു.

 

Latest News