നിലമ്പൂര്‍- കവളപ്പാറയില്‍ ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. രാവിലെ തുടങ്ങിയ തിരച്ചിലില്‍ എട്ടു വയസ്സുകാരന്‍ കിഷോറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്.
തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ഊര്‍ജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതല്‍ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് തിരച്ചില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്.