ദുബായ്- സ്വാതന്ത്ര്യദിന രാത്രിയില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണത്തില്‍ തിളങ്ങേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍മൂലം കെട്ടിട ഉടമകളായ എമ്മാര്‍ പ്രോപര്‍ട്ടീസിന് ഇത് നടപ്പാക്കാനായില്ല.
രാത്രി ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയില്‍ ആലേഖനം ചെയ്യപ്പെടുമെന്ന് വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ എംബസിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ഇത് നടപ്പാക്കാനായില്ലെന്ന് എമ്മാര്‍ അധികൃതര്‍ അറിയിച്ചതായി അംബാസഡര്‍ പറഞ്ഞു.
ആഹ്ലാദത്തോടെ ഈ സുവര്‍ണനിമിഷങ്ങള്‍ക്കായി കാത്തിരുന്ന ആരാധകര്‍ക്ക് ഇത് അല്‍പം നിരാശയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വാതന്ത്ര്യദിനങ്ങളില്‍ ബുര്‍ജ് ഖലീഫക്ക് അലങ്കാരമാകാറുണ്ട്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പതാകകള്‍ നിരവധി തവണ ഇവിടെ കാണിച്ചിട്ടുമുണ്ട്.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ബുധനാഴ്ച അവരുടെ പതാകയും ബുര്‍ജ് ഖലീഫയില്‍ ഡിസ്‌പ്ലേ ചെയ്തിരുന്നില്ല.